കേരളം

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ; മൂന്നു ദിവസം പഠന ക്ലാസ് ; മന്ത്രിമാര്‍ ഇനി പഠനത്തിരക്കില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഭരണത്തിലെ പോരായ്മകളും ചരിചയക്കുറവും പരിഹരിക്കുക ലക്ഷ്യമിട്ട് മന്ത്രിമാര്‍ക്ക് പഠന ക്ലാസ് നടത്തുന്നു. ഈ മാസം  20,21,22 തീയതികളിലാണ്  ക്ലാസ് നടക്കുന്നത്. തിരുവനന്തപുരത്ത് ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ ഒന്‍പതു ക്ലാസുകളാണ് നടക്കുക. 

എങ്ങനെ നന്നായി ഭരിക്കാമെന്നതാണ് വിഷയം. മുഖ്യമന്ത്രിയാണ് പഠനക്കളരി എന്ന ആശയം മുന്നോട്ടുവെച്ചത്. മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണ്. ചിലര്‍ക്കെങ്കിലും ഭരണകാര്യങ്ങളില്‍ പിടിപ്പുപോരെന്ന അണിയറ വര്‍ത്തമാനം സജീവമായ പശ്ചാത്തലത്തിലാണ് പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.  

കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകര്‍. സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതുവരെ പഠനവിഷയങ്ങളിലുണ്ട്. നേരത്തെയും മന്ത്രിമാര്‍ക്ക് പഠനക്ലാസുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതാദ്യമായാണ് ഐഎംജിയില്‍ ക്ലാസ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം