കേരളം

കോവിഷീല്‍ഡ് വാക്‌സിന്‍: ഹൈക്കോടതി വിധിയോട് പൂര്‍ണയോജിപ്പ്; തീരുമാനമെടുക്കേണ്ടത് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. 

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 28ദിവസങ്ങള്‍ക്ക് ശേഷം എടുക്കാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി കടന്നു. ഇതുവരെ 3,01,00,716 ഡോസ് വാക്‌സിനാണ് നല്‍കിയത്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനില്‍ തടസം നേരിട്ടു. ഇന്നലെ സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തി. ഇതോടെ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടന്നു വരുന്നു. വാക്‌സിന്‍ തീരുന്ന മുറയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി