കേരളം

'ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും'; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ബോംബ് ഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോബംബിട്ട് തകര്‍ക്കുമെന്ന് ഇ മെയില്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. 'നാവികന്‍' എന്ന മേല്‍വിലാസത്തില്‍ നിന്നാണ് മെയില്‍ ലഭിച്ചത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്തു. കപ്പല്‍ശാലയ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ, മറ്റു കപ്പലുകള്‍ തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പടെ മുഴുവന്‍ കപ്പലുകളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. 

ഐടി ആക്ട് 385 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇമെയിലിന്റെ ഉറവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?