കേരളം

നിപയിൽ ആശ്വാസം ; രണ്ടുപേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിൽസയിലുള്ള രണ്ടു പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ് ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ തുടങ്ങിയ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ ഫലമാണ് നെ​ഗറ്റീവായത്. 

ഇതോടെ വിദ​ഗ്ധ പരിശോധന നടത്തിയ സാംപിളുകളിൽ നെ​ഗറ്റീവ് ആയവരുടെ എണ്ണം 10 ആയി. മരിച്ച കുട്ടിയുടെ മാതാപിതാക്കളും അടുത്ത് ഇടപഴകിയ ആരോ​ഗ്യപ്രവർത്തകരും അടക്കം എട്ടുപേർ നിപ നെ​ഗറ്റീവ് ആണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എട്ടു പേരുടെ സാംപിളുകൾ പൂനെ വൈറോളജി ലാബിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. 

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്. വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്