കേരളം

കെഎസ്ആര്‍ടിസിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ്; ഒരു കാര്യവുമില്ലാത്ത പ്രചാരണമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാലകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നു മന്ത്രി എംവി ഗോവിന്ദന്‍. ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത് ഒരു കാര്യവുമില്ലാത്ത പ്രചാരണമാണെന്ന് മ്ന്ത്രി പറഞ്ഞു.

ഒഴിഞ്ഞുകിടക്കുന്ന ഡിപ്പോ കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം വന്നുവെന്നതല്ലാതെ ഒരു ആലോചനയും എക്‌സൈസ് വകുപ്പ് നടത്തിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശപ്രകാരം നൂറിനടുത്തു മദ്യശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും ആ ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ആലോചന നടക്കുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)