കേരളം

നിപ : കൂടുതല്‍ പരിശോധനാഫലം ഇന്നറിയാം ; ജില്ലയില്‍ കടുത്ത ജാഗ്രത ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നിപ സമ്പര്‍ക്കപ്പട്ടിയിലുള്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 15 പേരുടെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുക. ഇന്നലെ വൈകീട്ട് ലഭിച്ച 16 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്. 

ആരോഗ്യവകുപ്പിന്റെ വീടുകള്‍ കയറിയുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ ഇതുവരെ മൊത്തം 4995 വീടുകളില്‍ സര്‍വേ നടത്തി. 27,506 പേരെയാണ് സര്‍വേ നടത്തിയത്. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. 

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നും തുടരും. മൃഗസംരക്ഷണവകുപ്പ്  വീണ്ടും ചാത്തമംഗലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ ദിവസം കേന്ദ്രസംഘവും മൃഗസംരക്ഷണവകുപ്പും ശേഖരിച്ച റമ്പൂട്ടാന്റേയും പേരയ്ക്കയുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

എന്‍ഐവി ഭോപ്പാലില്‍ നിന്നുള്ള സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ഇവര്‍ വവ്വാലിനെ പിടികൂടി സ്രവം ശേഖരിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം