കേരളം

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്നു മുതല്‍  ;  80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ശമ്പളം വിതരണം ചെയ്യും. പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. ഇക്കാര്യം കെഎസ്ആര്‍ടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. 28000 ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു.

ഇതേത്തുടർന്ന് കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളിൽ വാര്‍ത്ത വന്നു. തുടർന്ന് സര്‍ക്കാര്‍ ഇടപെടുകയും ശമ്പളം നല്‍കാനുള്ള ഉത്തരവ് ഇറക്കുകയുമായിരുന്നു. നിലവിലെ നടപടിക്രമം അനുസരിച്ച് ശമ്പള വിതരണം നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു