കേരളം

നിപ ആശങ്ക ഒഴിയുന്നു; 20 പേരുടെ ഫലം കൂടി നെഗറ്റീവ്; ആദ്യഘട്ട മൃഗ സാംപിൾ പരിശോധനയിലും ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപയില്‍ കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലവും നെഗറ്റീവ്. എന്‍ഐവി പുനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. 

കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്.

സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 108ആയി. അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാര്‍ക്കും രോഗമില്ല എന്നാണ് റിപ്പോര്‍ട്ട്. 

നിപ ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് പ്രദേശത്ത് നിന്ന് ആടുകളുടേയും വവ്വാലുകളുടേയും സാംപിളുകള്‍ ശേഖരിച്ചത്. 26 ആടുകള്‍, അഞ്ച് വവ്വാലുകള്‍ എന്നിവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. ചത്തു കിടന്ന വവ്വാലുകളുടെ സാംപിളുകളും നെഗറ്റീവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍