കേരളം

നാർക്കോട്ടിക് ജിഹാദ്; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായം; തള്ളാതെ വിജയരാഘവൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വീണ്ടും പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇത്തരം പ്രതികരണങ്ങൾ ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും നാട്ടിൽ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. 

എല്ലാതരം വർഗീയതയോടും കോൺഗ്രസ് സന്ധി ചെയ്യുകയാണ്. വിഷയത്തിൽ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടിയുടെ അഭിപ്രായമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു