കേരളം

ഓംലെറ്റിന് ഉപ്പ് കുറഞ്ഞു, ആശുപത്രി ക്യാന്റീനില്‍ സംഘര്‍ഷം; നാല് പേര്‍ക്കെതിരെ കേസ്‌

സമകാലിക മലയാളം ഡെസ്ക്


കാഞ്ഞിരപ്പള്ളി : ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി ആശുപത്രി കാന്റീനിൽ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയവർ ജീവനക്കാരെ മർദിച്ചു. പാറത്തോട് പള്ളിപ്പടി ഹൈറേഞ്ച് ആശുപത്രി കാന്റീനിലാണ് സംഭവം. 

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്. കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയവർ ആദ്യം ഇരുന്നുകഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് തർക്കം തുടങ്ങി.

സംഘർഷത്തിൽ ആശുപത്രി ജീവനക്കാരായ ഇടക്കുന്നം മ്ലാവത്ത് തൗഫീഖ് (42), സഹോദരൻ ഹാരിസ് (35), പെരിയാർ വട്ടപ്പറമ്പിൽ ജയറാം (47), തെക്കിനേത്ത് ഷാജഹാൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ജീവനക്കാരെ മർദിക്കുകയും കാന്റീനിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല