കേരളം

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോ​​ഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാർ​ഗ നിർദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനം ഉടൻ എടുക്കും. 

നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദ​ഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഒപ്പം പ്ലസ് വൺ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനമുണ്ടാകും. 

സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബർ ഒന്നിന് മുൻപ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്