കേരളം

സര്‍ക്കാര്‍ കയ്യും കെട്ടിനോക്കി നില്‍ക്കുന്നു; മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് പരാമര്‍ശത്തിന് പിന്നാലെ, മതസാമുദായിക നേതാക്കളുടെ യോഗം കോണ്‍ഗ്രസ് വിളിച്ച് ചേര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് മത സാമുദായിക  നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കെ സുധാകരന്‍. ഈ പ്രശ്‌നം തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയോട് ഇത് ഉടനെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അതിനൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. സര്‍ക്കാര്‍ ഇടപെടുന്നില്ല. ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. മതേതരത്തിന് പോറല്‍ ഏല്‍ക്കുന്നത് കണ്ട് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

സാമുദായിക നേതാക്കളെ കണ്ടിടത്തോളം അത് ആത്മവിശ്വാസവും ആവേശകരം പകരുന്നതുമാണ്. ഈ ചര്‍ച്ച ഒരു പൊതുചര്‍ച്ചയിലേക്ക് പോകണം. തള്ളിക്കളയേണ്ടത് തള്ളിക്കളയും സ്വീകരിക്കുകയും വേണ്ടതിനാല്‍ കെപിസിസി ഇവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കും. അതിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം സമൂഹത്തിന് പകരുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല. പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി