കേരളം

12 കോടിയുടെ ബമ്പര്‍ അടിച്ചത് കൊല്ലത്തെ ടിക്കറ്റിന്; വിറ്റത് തൃപ്പൂണിത്തുറയില്‍, ഇനി അറിയേണ്ടത് ആ കോടീശ്വരനെ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച te 645465 എന്ന നമ്പര്‍ ടിക്കറ്റ് വിതരണം ചെയ്തത് കൊല്ലം ജില്ലയില്‍ നിന്ന്. കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത് . മുരുകേശ് തേവര്‍ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്. 12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യില്‍ ലഭിക്കുക.

രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

TA, TB, TC, TD, TE, TG എന്നീ ആറു സീരിസിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. മുഴുവനും വിറ്റു. ജൂണ്‍ 22 ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍