കേരളം

സെപ്തംബര്‍ 27ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സെപ്​റ്റംബർ 27ന് സംസ്ഥാനത്ത് ഹർത്താൽ. 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട്​ ആറ് വരെയാകും ഹർത്താൽ.

പത്രം, പാൽ, ആംബുലൻസ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്​ അവശ്യ സർവിസുകൾ എന്നിവ​യെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കി​. പത്ത്​ മാസമായി തുടരുന്ന കർഷകർ പ്രക്ഷോഭത്തിന്​ പരിഹാരം കാണാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ്​ ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. 

ഹർത്താലിന്റെ ഭാ​ഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ ആയിരിക്കും ഇത്. സെപ്​റ്റംബർ 22 ന്​ പ്രധാന തെരുവുകളിൽ ജ്വാല തെളിയിച്ച്​ ഹർത്താൽ വിളംബരം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു