കേരളം

നോട്ടുകളെന്ന വ്യാജേന കടലാസ് പൊതി നൽകി, ഐഫോൺ കൈക്കലാക്കി ഓടി; യുവാവ് പിടിയിൽ  

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടലാസ് പൊതി നൽകി ഐഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കറൻസി നോട്ടുകളെന്ന വ്യാജേന കമ്പിളിപ്പിച്ച് 94,000 രൂപ വില വരുന്ന ഐഫോൺ സ്വന്തമാക്കാനായിരുന്നു ശ്രമം. കൊല്ലം ശൂരനാട് സ്വദേശിയായ 29കാരൻ വിഷ്ണുവാണ് അറസ്റ്റിലായത്. 

ആലപ്പുഴ നീലംപേരൂർ സ്വദേശിയായ ഡോണിയെ പറ്റിച്ച് ഐഫോൺ നേടിയെടുക്കാനായിരുന്നു വിഷ്ണുവിന്റെ ശ്രമം. പഴയ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റ് വഴിയാണ് ഡോണി ഐഫോൺ വിൽപനയ്ക്കു വച്ചത്. പരസ്യം കണ്ടതോടെ വിഷ്ണു പദ്ധതി തയ്യാറാക്കി. ഫോൺ വാങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഡോണിയെ വിളിച്ചുവരുത്തുകയായിരുന്നു. തിരുനക്കര ഭാഗത്തെ  ഇടവഴിയിൽ വച്ച് ഫോൺ കൈമാറാമെന്ന് ധാരണയായി. 

ഡോണിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങിയ വിഷ്ണു കറൻസി നോട്ടുകളെന്ന വ്യാജേന കടലാസ് പൊതി നൽകി.  പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെള്ള പേപ്പറുകൾ അടുക്കിവച്ചത് കണ്ടത്.  വിഷ്ണു രക്ഷപ്പെടാൻ ഓടിയെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ