കേരളം

പുതിയ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും; ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു. നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. 

മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

സെപ്റ്റംബർ 25 ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 26 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളും, സെപ്റ്റംബർ 27 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്