കേരളം

കൂട്ടിലിട്ട് വളർത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; പറക്കാൻ കോടതി ഉത്തരവിനായി കാത്തിരിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വീട്ടിൽ കൂട്ടിലിട്ട് വളർത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ചാലക്കുടി സ്വദേശിയുടെ വീട്ടിൽ തത്തയെ വളർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. 

അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിൽ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുൻനിർത്തിയാണ് വനം വെറ്ററിനറി ഡോക്ടർ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്. വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത.

ചാലക്കുടി കോടതിയിൽ കേസ് സമർപ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)