കേരളം

മലദ്വാരത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിച്ചു കടത്താന്‍ ശ്രമം ; മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തിന് ശ്രമിച്ച മലയാളി മണിപ്പൂരില്‍ അറസ്റ്റിലായി. 909. 68 ഗ്രാം സ്വര്‍ണവുമായാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷരീഫിനെ ഇംഫാല്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. 42 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് സിഐഎസ്എഫ് പിടിയിലായത്. 

മലദ്വാരത്തില്‍ നാലു പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40 നുള്ള ഇംഫാല്‍-ഡല്‍ഹി വിമാനത്തിലാണ് മുഹമ്മദ് ഷരീഫ് യാത്ര ചെയ്യേണ്ടിയിരുന്നത്. 

സുരക്ഷാപരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പരസ്പര വിരുദ്ധ മറുപടി ലഭിച്ചതിനെ തുടര്‍ന്ന് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ്, ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല