കേരളം

ക്രിസ്ലര്‍, റേഞ്ച് റോവര്‍, ബെന്‍സ്... ആഢംബരകാറുകള്‍ എല്ലാം സെക്കന്‍ഡ് ഹാന്‍ഡ്, ഇപ്പോഴും കടം ബാക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'അതിഥികളെ വീഴ്ത്താന്‍' മോന്‍സന്‍ മാവുങ്കല്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നത് മുപ്പതോളം വിദേശ നിര്‍മിത കാറുകള്‍. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇതില്‍ പലതും പക്ഷേ ഓടുന്ന കണ്ടീഷനില്‍ ഉള്ളവ ആയിരുന്നില്ലെന്നാണ് വിവരം. വീട്ടിലെത്തുന്നവരെ തന്റെ 'സ്‌റ്റേറ്റസ്' അറിയിക്കുക മാത്രമായിരുന്നു ഈ ആഢംബര കാറുകളുടെ ഉദ്ദേശ്യം.

ക്രിസ്ലര്‍ 300 മുതല്‍ ഡിസി അവന്തി വരെയുള്ള 30 ആഢംബര വാഹനങ്ങളാണ് മോന്‍സന്റെ കലൂരും ചേര്‍ത്തലയിലുമുള്ള വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നത്. ഒപ്പം ഒരു കാരവനും. ബംഗളൂരുവില്‍ ത്യാഗരാജന്‍ എന്ന സെക്കന്‍ഡ് ഹാര്‍ഡ് കാര്‍ ഇടപാടുകാരനില്‍ നിന്നു വാങ്ങിയവയയാണ് ഇവയെന്ന് മോന്‍സന്റെ ഡ്രൈവര്‍ ആയിരുന്ന അജിത് പറഞ്ഞു.

''പരമാവധി ഉപയോഗിച്ചു പഴകിയ കാറുകളാണ് ഇവ. ചെറിയ വിലക്കാണ് വാങ്ങിയത്. പലതും ഓടുന്ന കണ്ടീഷനില്‍ അല്ല. ബംഗളൂരുവില്‍നിന്നാണ് 12 കാറുകള്‍ വാങ്ങിയത്. ഇവിടെ കൊണ്ടുവന്നാണ് നന്നാക്കിയത്. ആളുകളെ കാണിക്കുകയാണ് പ്രധാന ഉദ്ദേശ്യം. ഈ കാറുകള്‍ വാങ്ങിയതില്‍ ത്യാഗരാജന് ഇപ്പോഴും പണം കൊടുക്കാനുണ്ട്''- അജിത് പറഞ്ഞു.

ഡോഡ്ജ് ഗ്രാന്റ് കാരവനിലാണ് മോന്‍സന്‍ പ്രധാനമായും യാത്രചെയ്തിരുന്നത്. ഇതും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രിസ്ലര്‍ 300ന് ടെംപററി രജിസ്‌ട്രേഷന്‍ ആണ് ഉള്ളത്. വ്യാജ നമ്പര്‍ വച്ചാണ് ഇത് ഓടിക്കുന്നത്. ലെക്‌സസ്, റേഞ്ച് റോവര്‍, ഡിസി അവന്തി, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, മിറ്റ്‌സുബിഷി എന്നിവയും മോന്‍സന്റെ പക്കലുണ്ട്. ഒരു ഫോക്‌സ്‌വാഗണ്‍ മോന്‍സന്‍ പുതുതായി വാങ്ങിയിട്ടുണ്ട്. 

അഞ്ചു കോടിയിലേറേ രൂപ വാങ്ങിയ രണ്ടു പേര്‍ക്ക് മോന്‍സന്‍ ഒരു ബിഎംഡബ്ല്യുവും പോര്‍ഷെയും കൊടുത്തിരുന്നു. കൊച്ചിയിലെ ഒരു ബിസിനസുകാരന് ആറു കോടി വാങ്ങി ആറ് ആഢംബര കാറുകള്‍ കൊടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''