കേരളം

കുണ്ടറ, കരുനാഗപ്പള്ളി തെരഞ്ഞെടുപ്പ് തോല്‍വി; ജില്ലാ നേതാക്കളോട് വിശദീകരണം തേടി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറ, കരുനാഗപ്പള്ളി തെരഞ്ഞെടുപ്പ് തോല്‍വികളില്‍ ജില്ലാ നേതാക്കളോട് വിശദീകരണം തേടി സിപിഎം. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, തുളസീധര കുറുപ്പ്, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരോടാണ് വിശദീകരണം തേടിതയത്. മുന്‍മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് തുളസീധരക്കുറുപ്പ്. 

കുണ്ടറ ഏര്യാ സെക്രട്ടറി എസ്എല്‍ സജികുമാറും വിശദീകരണം നല്‍കണം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. 

മെഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച