കേരളം

മലയാളത്തില്‍ സത്യവാചകം ചൊല്ലി സന്തോഷ് കുമാര്‍; രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.കേരളത്തില്‍ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 

രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബില്‍ അധികാരത്തിലെത്തിയ എഎപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. അഞ്ചുപേര്‍ എഎപിയുടെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. ഇന്ധന വിലവര്‍ധനവിന് എതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 മണിവരെ നിര്‍ത്തിവച്ചു.
 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ 
സമകാലികമലയാളം വാട്‌സ്ആപ്പ് ഗ്രൂപ്പ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു