കേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്



തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക്​ താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷം തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്കാണ് ഫോൺ സന്ദേശമെത്തിയത്. പിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി. സന്ദേശം വ്യാജമെന്ന്​ കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മമ്മിയൂരിൽനിന്ന്​ പിടികൂടിയത്. കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി