കേരളം

കെ വി തോമസ് ചെയ്തത് തെറ്റ്; നടപടി എടുത്തില്ലെങ്കില്‍ തരൂരിനോട് ചെയ്യുന്ന അനീതി : കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരന്‍ എംപി. നടപടി എടുത്തില്ലെങ്കില്‍ ശശി തരൂരിനോട് ചെയ്യുന്ന അനീതിയാണ്. ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയതും ഗുരുതരമായ അച്ചടക്കലംഘനമെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിച്ചു. അതേസമയം കെ വി തോമസ് ലംഘിക്കുകയും ചെയ്തു. അതിനാല്‍ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടു കൂടി ചെയ്യുന്ന തെറ്റായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന് ശശി തരൂരിനുണ്ടായിരുന്നു. 

സമ്മേളന വേദിയില്‍ കോണ്‍ഗ്രസിന്റെ നയം വിശദീകരിക്കണമെന്നും തരൂരിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്രത്യേക സാഹചര്യം പാര്‍ട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം മാറിനിന്നു. പക്ഷെ കെവി തോമസ് പങ്കെടുക്കുക മാത്രമല്ല, ഏകിധിപതിയായ മാര്‍ക്‌സിസ്റ്റുകാരു പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇത് ഗുരുതമായ അച്ചടക്കലംഘനമാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. 

പാര്‍ട്ടി തീരുമാനം ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടും. കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ സുധാകരന്‍ സോണിയാഗാന്ധിക്ക് കത്തു നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു