കേരളം

ഇരുട്ടത്ത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളജിലെ പരീക്ഷ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച നടത്തിയ പരീക്ഷകള്‍ റദ്ദാക്കി. വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന ഗവേണര്‍ണിങ് കൗണ്‍സില്‍ വിലയിരുത്തി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

ഇന്നലെ രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്. 

സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി  പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ