കേരളം

കെ സ്വിഫ്റ്റ് അപകടം: ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു, ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍മാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വ്വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിനകമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്.  ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

ഏപ്രില്‍ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, 12ന് രാവിലെ 10.25 ന് മലപ്പുറത്തെ കോട്ടക്കല്‍  വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സെമി സ്ലീപ്പര്‍ ബസ്, ലോറിയുമായി ഉരസിയായിരുന്നു ആദ്യ അപകടം. അപകടത്തില്‍ സൈഡ് മിറര്‍ തകരുകയും ചെയ്തു. ഏകദേശം 35000 രൂപ വിലവരുന്ന സൈഡ് മിററാണ് ഇളകിപോയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മറ്റൊരു മിറര്‍ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. 

പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസിയും ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടായി.അപകടങ്ങളുണ്ടാക്കിയത് മനപ്പൂര്‍വമാണോയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിപിക്ക് പരാതിയും നല്‍കി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി