കേരളം

കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും; അനൂപിനോടും സുരാജിനോടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്കു മാറ്റിയത്. പൊലീസ് ക്ലബ്ബില്‍ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിര്‍ദേശിച്ചത്. എന്നാല്‍, വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേർന്ന് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവർക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ പതിപ്പിച്ചു.  പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കാത്തിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്