കേരളം

കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂര്‍ഖന്‍ കടിച്ചു, കടിയേറ്റിട്ടും പിടിത്തം വിട്ടില്ല; യുവാവ് ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മൈലാപ്പൂരില്‍ പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു. പാമ്പ് പിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. മൈലാപ്പൂര്‍ സ്വദേശിയായ അശോകിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയതാണ് സന്തോഷ് കുമാര്‍. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടാന്‍ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ വലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ പോയത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്