കേരളം

ടി എന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; ഡ്രൈവര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കാനും അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവകേരള മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി എന്‍  സീമയ്ക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഡ്രൈവര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രിസഭ അനുമതി നല്‍കി. 

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച ആര്‍ദ്രം, ലൈഫ്, വിദ്യാകിരണം, ഹരിതകേരളം എന്നീ മിഷനുകളുടെയും കേരള പുനര്‍നിര്‍മാണ പദ്ധതിയുടെയും ഏകോപനത്തിനാണ് നവകേരളം കര്‍മ പദ്ധതി രൂപവത്കരിച്ചത്. 2021 സെപ്തംബര്‍ മൂന്നിന് ആണ് ടി എന്‍ സീമയെ നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്ററായി നീയമിച്ചത്. 

ഐഎഎസ് ലഭിക്കുന്ന ആള്‍ക്ക് മിനിമം 25 വര്‍ഷം സര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ടു മുതല്‍ 24 ശതമാനം വീട്ടു വാടക അലവന്‍സായും (HRA) ലഭിക്കും. കാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, ഡ്രൈവര്‍, പ്യൂണ്‍ എന്നിവരുമുണ്ടാകും.

ഉന്നതതലയോഗങ്ങളും മറ്റും വിളിക്കാനുള്ള സൗകര്യത്തിനാണ് ടി എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യസഭ എംപിയായിരുന്ന ടിഎന്‍ സീമക്ക് എംപി പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എംപി പെന്‍ഷന്‍. അതേസമയം, ശമ്പളം കൈപ്പറ്റാതെയാകും പ്രവര്‍ത്തിക്കുകയെന്ന് ടി എന്‍ സീമ അറിയിച്ചു. 

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്