കേരളം

സുബൈറിന്റെ കൊലപാതകം: അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്; കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകന്‍ രമേശ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്. എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീറിനെ വെട്ടിയ കേസിലെ പ്രതികളിലേക്കാണ് അന്വേഷണം നീളുന്നത്. സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു തുടങ്ങിയ അഞ്ചുപേരിലേക്കാണ് അന്വേഷണം നീളുന്നത്. 

ജയിലിലായിരുന്ന ഇവര്‍ കഴിഞ്ഞമാസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിനിടെ, സുബൈറിനെ കൊലപ്പെടുത്തിയശേഷം അക്രമികള്‍ രക്ഷപ്പെട്ട കാര്‍ കഞ്ചിക്കോടിന് സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൃപേഷ് എന്നയാളുടേതാണ് കാര്‍. എന്നാല്‍ കാര്‍ ഉപയോഗിച്ചിരുന്നത് അലിയാര്‍ ആണെന്ന് കൃപേഷ് വ്യക്തമാക്കി. 

തന്റെ വീടിന്റെ സമീപത്തുള്ള ആളാണ് അലിയാര്‍. രണ്ട് മൂന്ന് വര്‍ഷമായി അദ്ദേഹമാണ് വാഹനം ഉപയോഗിക്കുന്നത്. തന്റെ പേരില്‍ വാഹനം എടുത്തന്നെയുള്ളൂ. അലിയാറുടെ കൂടെ താൻ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നുവെന്നും കൃപേഷ് പറഞ്ഞു. കാര്‍ വാങ്ങിയതില്‍ തന്റെ കുറച്ച് പണമേയുള്ളൂ. ബാക്കിയെല്ലാം അലിയാറാണ് മുടക്കിയത്. വായ്പ അടക്കുന്നതും അദ്ദേഹമാണ്. അലിയാര്‍ കാറുകള്‍ വാടകയ്ക്ക് കൊടുക്കാറുണ്ടെന്നും കൃപേഷ് പറഞ്ഞു.

അതേ സമയം  കാർ ഇന്നലെ ബിജെപി പ്രവർത്തകനായ രമേശിന് വാടകയ്ക്ക് നൽകിയിരുന്നതായി അലിയാർ പറഞ്ഞു. കൊല്ലപ്പെട്ട സുബൈറിന്റെ നാട്ടുകാരനാണ് രമേശ്. വിഷുവിന് അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് കാറ് വാടകയ്‌ക്കെടുത്തത്. സംഭവത്തിന് ശേഷം രമേശിന്റെ ഫോൺ സ്വിച്ച് ഓഫാണ്. രമേശുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അലിയാര്‍ പറഞ്ഞു.

നേരത്തെ ആക്രമിസംഘമെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ഈ കാര്‍ കണ്ടെത്തിയത്. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വൈരാ​ഗ്യമാണ് സുബൈറിന്റെ കൊലയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും