കേരളം

വാനിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം; കാണാനില്ലെന്ന് പൊലീസിൽ പരാതി

സമകാലിക മലയാളം ഡെസ്ക്

സുൽത്താൻ ബത്തേരി: നൂൽപുഴ - പാട്ടവയൽ റൂട്ടിൽ വാനിൽ കണ്ടെത്തിയ മൃതദേഹം ഊട്ടി കുന്ത ബംഗാൾമട്ടം സ്വദേശി ഡേവിഡിന്റേത് (46) ആണെന്ന് തിരിച്ചറിഞ്ഞു. ഹൃദാഘാതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 13നു വൈകിട്ട് മുതൽ മുക്കുത്തിക്കുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാൻ.

വിഷുദിനത്തിൽ അതുവഴിയെത്തിയ സമീപത്തെ കടയുടമയാണ് വാനിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു നീക്കി. വാഹനത്തിൽ നിന്ന് വീട്ടുകാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും വിവരങ്ങളും ലഭിച്ചിരുന്നു. ഡേവിഡിനെ കാണാനില്ലെന്ന് ഭാര്യ ലൂർദ് മേരി ഊട്ടി മഞ്ചൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്