കേരളം

സുഹൃത്ത് നെഞ്ചില്‍ കത്രിക കൊണ്ട് കുത്തി; ഹൃദയത്തില്‍ ആഴത്തില്‍ മുറിവ്; സങ്കീര്‍ണ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഹൃദയത്തില്‍ കത്രിക കൊണ്ടുള്ള മുറിവുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച രോഗിക്കു നടത്തിയ അടിയന്തര സങ്കീര്‍ണ ശസ്ത്രക്രിയ വിജയം. കൊല്ലം സ്വദേശിയായ നാല്‍പ്പത്തിനാലുകാരനായ ഷിബുവിനെയാണ് സുഹൃത്ത് നെഞ്ചില്‍ കത്രിക കൊണ്ട് കുത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബുവിനു നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ ഹൃദയത്തിന് പരുക്കേറ്റതായി കണ്ടെത്തി. ഹൃദയത്തിനു ചുറ്റും രക്തം കെട്ടിക്കിടക്കുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ബുധന്‍ വെളുപ്പിനെ രണ്ടരയോടെ സര്‍ജറി വിഭാഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീന്റെ യൂണിറ്റിലെത്തിച്ച  രോഗിയെ പ്രാഥമിക ചികിത്സകള്‍ക്കു ശേഷം ഓപ്പണ്‍ ഹാര്‍ട്ട് തിയേറ്ററിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു.

ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.ഡി.രവികുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ.അരവിന്ദ് രാമന്‍, ഡോ.വിനീത.നായര്‍, ഡോ. കിഷോര്‍ ലാല്‍, ഡോ. മഹേഷ്, ഡോ. രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍മാരായ ഡോ.രാജു രാജന്‍, ഡോ.നിത ജോസ്, ഡോ. സുഹ എന്നിവരും നഴ്‌സിങ് ഓഫിസര്‍മാരായ അജിത, റിന്‍സി, രൂപ എന്നിവര്‍ പങ്കാളികളായി. കാര്‍ഡിയാക് സര്‍ജറി ഐസിയുവിലേക്കു മാറ്റി രോഗി  വെന്റിലേറ്ററിലാണ്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി