കേരളം

കൊച്ചി മെട്രോ:  ഇനി മൊബൈലില്‍ നിന്നും ടിക്കറ്റ് എടുക്കാം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇനി  മൊബൈൽഫോണിലും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ് പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.

ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം. 

പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിങ്ങിനു വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയും. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ