കേരളം

ഓവര്‍ടേക്ക് ചെയ്തു വന്നാല്‍ കല്ലെറിയും; വാഹനയാത്രക്കാരുടെ 'പേടിസ്വപ്‌നം' ഒടുവില്‍ പൊലീസ് വലയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഓവര്‍ടേക്ക് ചെയ്ത് വരുന്ന വാഹനങ്ങളെ കല്ലെറിഞ്ഞ് വീഴ്ത്തുന്നത് ഹോബിയാക്കിയ ആള്‍ പിടിയില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീര്‍ (47) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഓവര്‍ടേക്ക് ചെയ്ത് കടന്നു വരുന്ന വാഹനങ്ങളെ എറിയാനായി ഇയാള്‍ ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ആംബുലന്‍സ് അടക്കം ഏഴു വാഹനങ്ങളാണ് ഷംസീര്‍ ഇത്തരത്തില്‍ എറിഞ്ഞു തകര്‍ത്തത്. മത്സ്യ വില്‍പ്പനക്കാരനാണ് ഇയാള്‍. 

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഷംസീറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ എകെജി., ചാല മിംസ് ആശുപത്രികളുടെ ആംബുലന്‍സുകളും ഇയാളുടെ കല്ലേറില്‍ കേടുപറ്റിയവയില്‍ ഉള്‍പ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം