കേരളം

65 കിലോമാത്രം ഭാരം; പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ചോദിച്ച് സിഐടിയു, തടഞ്ഞുവെച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒല്ലൂരില്‍ എത്തിച്ച പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകുന്നത് സിഐടിയു പ്രവര്‍ത്തകര്‍.അറുപത്തിയഞ്ച് കിലോ ഭാരമുള്ള യന്ത്രം ഏറ്റെടുക്കാന്‍ കയറ്റിറക്ക് കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. ഉടമയ്ക്ക് ഒറ്റയ്ക്ക് കാറില്‍ കൊണ്ടുപോകാന്‍ പറ്റുന്നതാണ് യന്ത്രം. 

ഉത്തേരന്ത്യയില്‍ നിന്ന് തൃശൂര്‍ സ്വദേശി ജിതിന്‍ ഓണ്‍ലൈനായി വരുത്തിയ പുല്ലുവെട്ടുയന്ത്രമാണ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ അടച്ചതാണ് യന്ത്രം കൊണ്ടുവന്നതെന്ന് ജിതിന്‍ പറയുന്നു. 

പതിനഞ്ചു പേര്‍ അടങ്ങിയ സംഘമാണ് തടഞ്ഞതെന്ന് ജിതിന്‍ പറഞ്ഞു. ഒരുമണിയോടെ എത്തിയ തനിക്ക് ഇതുവരെയും യന്ത്രം കൊണ്ടുപോകാന്‍ പറ്റിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. 

പിന്നീട് ഒല്ലൂര്‍ പൊലീസ് എത്തി യൂണിയന്‍കാരുമായി ചര്‍ച്ച നടത്തി. ശേഷം, സിഐടിയുക്കാര്‍ യന്ത്രം കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ