കേരളം

ഒളിച്ചിരുന്നത് മുഖ്യമന്ത്രിയുടെ വീടിന് സമീപം; കൊലക്കേസ് പ്രതി പിടിയില്‍; സഹായിച്ച അധ്യാപികയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവ് പിടിയില്‍.  കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിജിൽ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് ഇയാള്‍ പിടിയിലായത്.

പ്രതിയെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റത്തിന് വീട്ടുടമസ്ഥന്‍ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും (42) പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ. ഭര്‍ത്താവ് പ്രശാന്ത് സിപിഎം അനുഭാവിയാണ്. രേഷ്മ രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിജിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. 

പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിജിൽ ദാസ് പിടിയിലായത്.2 മാസമായി ഒളിവിലായിരുന്നു. സിപിഎം അനുഭാവിയാണു പ്രശാന്ത്. നിജിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണ് പിടിയിലായ നിജിൽ ദാസ്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം