കേരളം

ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എ ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. ആറം​ഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്നു. 

ബിലാൽ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തയാളാണ്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പ്രതികളുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമുണ്ട്. എന്നാൽ മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് പൊലീസിന്റെ നി​ഗമനം.

കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പിടിയിലായ മൂന്ന് പേർ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍