കേരളം

ആറിന്റെ മധ്യഭാഗത്തേയ്ക്ക് നീന്തി; എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥി  വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി ഭാഗത്തുള്ള കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയില്‍ ആറിന്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളത്തില്‍ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ പറയുന്നു. 

ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍