കേരളം

കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 31 മുതൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്​ മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽ നിന്നായിരിക്കും.

തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന്​ ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്.8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ്​ വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന്​ അനുമതിയുള്ളത്. കേരളത്തിൽനിന്ന്​ 5747 പേർക്കാണ് അവസരം ലഭിക്കുക.

രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലാണ് നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾ.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍