കേരളം

സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ല; ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല; പ്രതികള്‍ ഇത് മനസിലാക്കണം; എസ് ശ്രീജിത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവി എസ് ശ്രീജിത്ത്. തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനമാണ്. തന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ലെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായും നല്ല രീതിയില്‍ ഈ അന്വേഷണം മുന്നോട്ടു പോകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അനാവശ്യവിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു.

രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ നിരവധി വിവാദങ്ങളും ആക്ഷേപങ്ങളും അന്വേഷണസംഘത്തിനു നേരെയും മറ്റു പലരീതിയിലും വന്നിട്ടുണ്ട്. ഇതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി െ്രെകം ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തേക്കാണ് ശ്രീജിത്തിന് സ്ഥാനചലനമുണ്ടായത്. ശ്രീജിത്തിന്റെ മാറ്റം കേസ് അന്വേഷണത്തെ ബാധിച്ചേക്കാമെന്ന് പലകോണില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു