കേരളം

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്തമഴയില്‍ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ടീംസണ്‍ (27) ആണ് മരിച്ചത്. 

കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ കേന്ദ്ര കാലവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ ജില്ലയിലെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മലയോര മേഖലയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. 

പൊലീസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊന്മുടി ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

പൊന്മുടിയില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്തമഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തില്‍ നിന്ന് പാറയും മരങ്ങളും മറ്റും കല്ലാറിലേക്ക് ഒഴുകിയെത്തിയതോടെ ഉരുള്‍പൊട്ടലാണെന്ന് ആശങ്കയുണ്ടായി. അവധി ദിവസമായതിനാല്‍ ഇന്നലെ പൊന്മുടിയില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മഴ ശക്തമായതോടെ സഞ്ചാരികള്‍ പെട്ടെന്ന് മലയിറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി