കേരളം

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

ഫാമില്‍ 200 ഓളം പന്നികളുണ്ട്. ഇതിനെയെല്ലാം കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെയും കൊല്ലും. നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാല്‍, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.  രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്