കേരളം

മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം, കോട്ടയത്ത് നാളെ അവധി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അതിതീവ്ര മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മീനച്ചിലാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കണം. യാത്രകള്‍ കഴിവതും ഒഴിവാക്കി വീടുകളില്‍ സുരക്ഷിതരായിരിക്കണം. വെള്ളം കയറിയത് കാണാന്‍ പോകുന്ന വിനോദാത്മകമായ പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടര്‍ ഒരു കുഴിയിലേക്ക് അറിയാതെ കാലിടറി വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. അപകടകരമായ സാഹചര്യങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി  പാലിക്കേണ്ടതുണ്ടെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. 

മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി സമയത്ത് കുട്ടികള്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ തന്നെ ഇരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

മകളുടെ വിവാഹ ആല്‍ബം റിസപ്ഷന്‍ ദിവസം കിട്ടി; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍