കേരളം

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടി വി ആർ പുരം സ്വദേശി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. തോട്ടിൽ വീണതിനെത്തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ദേവീ കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മരിച്ച ദേവീകൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും തോട്ടിൽ വീണ് പരിക്കേറ്റിരുന്നു. ഫൗസിയ (35) എന്ന യുവതി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. 

ചാലക്കുടി വി ആര്‍ പുരത്തുവെച്ചാണ് അപകടം ഉണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്. 
ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ വെള്ളം നിറഞ്ഞതിനാലാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്