കേരളം

റോഡിലെ കുഴിയില്‍ കുളി, ഒറ്റക്കാലില്‍ തപസ്; വേറിട്ട പ്രതിഷേധവുമായി യുവാക്കള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: റോഡ് തകര്‍ന്നതില്‍ യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം. കുഴിയില്‍ ഇരുന്നും ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തും കുളിച്ചുമാണ് പ്രതിഷേധിച്ചത്.

മലപ്പുറം കിഴക്കേ പാണ്ടിക്കാട് ആണ് സംഭവം. ഹംസയും കൂട്ടുകാരുമാണ് പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അപ്രതീക്ഷിതമായി ആ വഴി കടന്നുവന്ന മഞ്ചേരി എംഎല്‍എ യു എ ലത്തീഫിന്റെ മുന്നിലും ഇവര്‍ പ്രതിഷേധിച്ചു.

കേരളത്തിലെ റോഡുകളുടെ സ്ഥിതിയിതാണെന്നും ഉടന്‍ തന്നെ പരിഹാരം കാണണമെന്നും ഹംസ പറഞ്ഞു. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ പ്രതിഷേധമാര്‍ഗം തെരഞ്ഞെടുത്തതെന്നും ഹംസ പറഞ്ഞു.മേലാറ്റൂരില്‍ നിന്ന് പാണ്ടിക്കാട്, മഞ്ചേരി വഴി കോഴിക്കോട് പോകുന്നതിന് യാത്രക്കാര്‍ മുഖ്യമായി ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നനിലയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍