കേരളം

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളം പുറത്തേക്ക്; ജാ​ഗ്രതാ നിർദേശം 

സമകാലിക മലയാളം ഡെസ്ക്

വയനാട്; വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റർ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. ഡാമിന് താഴെ പുഴയുടെ തീരപ്രദേശത്തുള്ളവർക്ക് അധികൃതർ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഡാം  തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും  മുന്നറിയിപ്പില്‍ പറയുന്നു. ജില്ലയിലും അണക്കെട്ടിലെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് സൂചന. 

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. പതിനൊന്ന് മണിയോടെ ഷട്ടറുകൾ തുറന്ന് 35 മുതല്‍ 50 ഘനമീറ്റര്‍ വെള്ളം പമ്പാനദിയിലേക്ക് ഒഴുക്കും. ഇതിനെ തുടർന്ന് പമ്പാനദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  കോഴിക്കോട് കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ