കേരളം

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. 

കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. 

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ രഹസ്യ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. കേസിലെ കക്ഷികള്‍ക്ക് പോലും അന്വേഷണ വേളയില്‍ നല്‍കാനാവാത്ത രേഖ എങ്ങനെയാണ് മൂന്നാമതൊരാള്‍ക്ക് നല്‍കുകയെന്ന് കോടതി ആരാഞ്ഞു.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍