കേരളം

ആദ്യം ഇടിച്ചു കയറിയത് കെഎസ്ആർടിസിയിലേക്ക്, ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടി; തൃശ്ശൂർ ദേശീയപാതയിൽ അപകടം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; തൃശ്ശൂർ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ആറ് വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ട്രക്ക്  പാഞ്ഞുകയറുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു  അപകടമുണ്ടായത്.

ആദ്യം കെഎസ്ആർടിസി ബസിലാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നാൽ തകര്‍ന്ന കാറിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. തൃശൂര്‍ ഭാഗത്തേക്ക് പോകാനായി സിഗ്നലില്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്കു പിറകിലാണ് ട്രക്ക് വന്നിടിച്ചത്‌. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്