കേരളം

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോർഡ് വച്ചില്ലെന്ന് തർക്കം; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചു; പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചതായി പരാതി. കൊച്ചി ചെലവന്നൂരിലാണ് സംഭവം. കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്നാണ് പരാതി. 

വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചെലവന്നൂരിൽ റോഡ് പണിക്കിടെയാണ്‌ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്. അതിനിടെയാണ് തൊഴിലാളി തിളച്ച ടാർ എടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത് എന്നാണ് പരാതി. പൊള്ളലേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.

വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിർമാണ തൊഴിലാളി ടാർ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവർ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ