കേരളം

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാതയിലെ കുഴിയില്‍ വീണു; എസ്‌ഐയ്ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രണ്ടുമണിക്കൂറുകളോളം നേരം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

ഇന്നലെ രാത്രി കായംകുളത്താണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ നിന്ന് വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. വീഴ്ചയില്‍ ബോധരഹിതനായ എസ്‌ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

ദേശീയപാതയില്‍ ഹരിപ്പാട് മുതല്‍ കായംകുളം കൃഷ്ണപുരം വരെയുള്ള പ്രദേശത്ത് നിരവധി കുഴികള്‍ ഉണ്ട്. നിരവധിപ്പേരാണ് ഇതിനോടകം തന്നെ അപകടത്തില്‍പ്പെട്ടത്. കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു