കേരളം

സംസ്ഥാനത്ത് 14 ശതമാനം മഴ കുറവ്; പെയ്തത് 126 സെന്റിമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ താപനിലയില്‍ നേരിയ വര്‍ധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് 31.4 ഡിഗ്രി സെല്‍ഷ്യസ് കോഴിക്കോട് നഗരത്തില്‍ രേഖപ്പെടുത്തി. 

ഇന്നുരാത്രി 11.30 വരെ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 10 വരെ കാലവര്‍ഷത്തില്‍ 14 ശതമാനം മാത്രമാണ് കുറഞ്ഞത്. സാധാരണ ഈ കാലയളവില്‍ 148.08 സെന്റിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് 126.61 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. 

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഒഴികെ സാധാരണ തോതില്‍ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മഴ മാറിയതോടെ പെരിയാറിലും ജലനിരപ്പ് താഴുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി